/kalakaumudi/media/media_files/2025/03/07/beXW3qjyXUtLn6PB1ibT.jpeg)
തൃക്കാക്കര: സ്ത്രീകളെ സംബന്ധിച്ചിടത്തോളം തുല്യതയാണ് ഏറ്റവും പ്രധാനം എന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. കളക്ടറേറ്റിൽ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം മാത്രമായി ആചാരിക്കേണ്ടതല്ല വനിതാ ദിനം. സ്ത്രീകള്‍ക്ക് എല്ലാ ദിവസവും തുല്യ പരിഗണനയും ബഹുമാനവും നല്‍കി വേണം മുന്നോട്ട് പോകാന്‍. പുരുഷന്മാരെ അപേക്ഷിച്ച് വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നിരവധി വെല്ലുവിളികള്‍ തരണം ചെയ്താണ് വനിതകള്‍ പ്രവര്‍ത്തിക്കുന്നത്. കളക്ടറേറ്റിലെ സഹപ്രവര്‍ത്തകരില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് ഉള്ളത്. വളരെ മികച്ച രീതിയില്‍ ആണ് വനിത ജീവനക്കാരുടെ പ്രവര്‍ത്തനം എന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ ചേംബറില്‍ കേക്ക് മുറിച്ചായിരുന്നു വനിതാദിന ആഘോഷം സംഘടിപ്പിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.