മട്ടാഞ്ചേരി: വർക്ക് ഫ്രം ഹോം വഴി വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ഓൺലൈൻ സംഘം തട്ടിയെടുത്തത് 5.70 ലക്ഷം രൂപ.ഫോർട്ട് കൊച്ചി സ്വദേശിയായ 36 കാരിക്കാണ് പണം നഷ്ടമായത്.ഇൻസ്റ്റാഗ്രാം വഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഇതിൽ പരസ്യപ്പെടുത്തിയ വർക്ക് ഫ്രം ഹോമിലൂടെ വരുമാനം നേടാം എന്ന ലിങ്കിൽ വീട്ടമ്മ ക്ളിക്ക് ചെയ്തപ്പോൾ തട്ടിപ്പ് സംഘത്തിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് എത്തിയത്. ‘എച്ച്.ആർ.അസി. ചെട്ടനാട് റസ്റ്റോറന്റ് കടുവാഞ്ചേരി’യെന്നാണ് വാട്സാപ്പിൽ സ്ഥാപനത്തിന്റെ പ്രൊഫൈൽ.ഹോട്ടലുകൾക്ക് മികച്ച റിവ്യു നൽകി ദിവസവും 5000 രൂപയുടെ വരുമാനമുണ്ടാക്കാമെന്നാണ് വീട്ടമ്മയെ വിശ്വസിപ്പിച്ചത്.ഹോട്ടലുകളുടെ റിവ്യു നൽകാൻ ചുമതലപ്പെടുത്തുമ്പോൾ പലപ്പോഴായി ആദ്യം 4000ഓളം രൂപ നൽകി വീട്ടമ്മയുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട് ടെലഗ്രാമിലൂടെ മുൻകൂർ പണമടച്ച് റിവ്യുവിന് അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വർക്ക് ഫ്രം ഹോം തട്ടിപ്പ്: വീട്ടമ്മയ്ക്ക് നഷ്ടം 5.70 ലക്ഷം
വർക്ക് ഫ്രം ഹോം വഴി വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ഓൺലൈൻ സംഘം തട്ടിയെടുത്തത് 5.70 ലക്ഷം രൂപ.
New Update