# പ്രതീക്ഷിക്കുന്നത് 5000 തൊഴിലവസരം
തൃക്കാക്കര : വർക്ക് ഫ്രം കേരളയാണ് പുതിയ നയമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.ഇൻഫോപാർക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐ.ബിഎമ്മിന്റെ ജെൻഎഐ ഇനോവേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര ഗതാഗത സൗകര്യങ്ങൾ , ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാർക്ക് കേരളത്തിൽ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ബിഎമ്മിന്റെ പുതിയ ജെൻഎഐ ഇനോവേഷൻ സെന്റർ യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നിലവിൽ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയിൽ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിന്‍റെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കാമ്പസാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഐബിഎമ്മിന്റെ വാട്സണ്‍ എക്സ് പ്ലാറ്റ്ഫോമിലുള്ള ജെൻഎഐ ലാബുമായി സഹകരണം വർപ്പിക്കും. വിദ്ധാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനോവേഷന്‍ സെന്‍ററില്‍ തങ്ങളുടെ എഐ പരീക്ഷണങ്ങള്‍ നടത്താവുന്ന സംവിധാനം ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു.