/kalakaumudi/media/media_files/iY4lj9NPy2NDAogNU1mO.jpeg)
തൃക്കാക്കര: വയനാടിന് സഹായവുമായി ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളും ജീവനക്കാരും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെയും ,ജീവനക്കാരുടെയും സ്വരൂപിച്ച ഒരു കോടി രൂപയുടെ ചെക്ക് ബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി. ലേബർ കമ്മീഷണർ വീണ. എൻ.മാധവൻ, ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ശ്രീലാൽ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.