കൊടുങ്ങല്ലൂര്‍ : കോട്ടപ്പുറത്ത് പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് തൊഴിലാളികളെ കാണാതായി.മേത്തല പടന്ന പാലക്ക പറമ്പില്‍ സന്തോഷ് (38) എറിയാട് മഞ്ഞളിപ്പള്ളി ഓട്ടറാട്ട് പ്രദീപ് (55) എന്നിവരെയാണ് കാണാതായത് .രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.ശനിയാഴ്ച പുലര്‍ച്ചെ കോട്ടപ്പുറം കോട്ടയ്ക്ക് സമീപമുളള കടവിലായിരുന്നു അപകടം.മണല്‍ വാരി തിരികെ വരുമ്പോള്‍ കനത്ത കാറ്റില്‍ വഞ്ചി മറിയുകയായിരുന്നു.വഞ്ചിയിലേക്ക് വെളളം കയറിയപ്പോള്‍ വെളളം കോരിക്കളയാന്‍ ശ്രമം നടന്നെങ്കിലും വഞ്ചി മറിയുകയായിരുന്നു.പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താനായിട്ടില്ല.കാണാതായവര്‍ക്കുളള തിരച്ചില്‍ തുടരുകയാണ്.രാജേഷ് (45) , അജേഷ്(35) എന്നിവരാണ് കരയിലേക്ക് നീന്തി രക്ഷപ്പെട്ടത്.
മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് തൊഴിലാളികളെ കാണാതായി
വഞ്ചിയിലേക്ക് വെളളം കയറിയപ്പോള്‍ വെളളം കോരിക്കളയാന്‍ ശ്രമം നടന്നെങ്കിലും വഞ്ചി മറിയുകയായിരുന്നു.പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താനായിട്ടില്ല.കാണാതായവര്‍ക്കുളള തിരച്ചില്‍ തുടരുകയാണ്.
New Update