രാജഗിരിയില്‍ കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

കയറ്റുമതി മേഖലയിലെ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം.ഇ ഡവലപ്പുമെന്റ് ആന്റ് ഫെസിലിറ്റേഷന്‍ ഓഫീസ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
KSIDC Chairman Balagopal Chandrasekharan inaugurating the workshop for entrepreneurs in the export sector held at Rajagiri.

തൃക്കാക്കര : കയറ്റുമതി മേഖലയിലെ സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം.ഇ ഡവലപ്പുമെന്റ് ആന്റ് ഫെസിലിറ്റേഷന്‍ ഓഫീസ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖരന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഐ.ഇ.ടി.എസ് ജോയിന്റ് ഡയറക്ടര്‍ ആന്റ് ഓഫീസ് മേധാവിയും, തൃശൂര്‍ എം.എസ്.എം.ഇ ഡി.എഫ്.ഒയുമായ പ്രകാശ് ജി.എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ എം.എസ്.എം.ഇ ഡി.എഫ്.ഒയും അസിസ്റ്റന്റ് ഡയറക്ടറുമായ ലചിതമോള്‍ യു.സി, രാജഗിരി ബിസിനസ് സ്‌കൂള്‍ അസോസിയേറ്റ് ഡീന്‍ ഡോ. എയ്ഞ്ചല സൂസന്‍ മാത്യു, രാജഗിരി ബിസിനസ് സ്‌കൂളിന്റെയും രാജഗിരി സോഷ്യല്‍ സയന്‍സസിന്റെയും അസിസ്റ്റന്റ് ഡയറക്ടറായ ഫാ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ എന്നിവർസംസാരിച്ചു.

'എംപവറിങ് എക്സ്പോര്‍ട്ട് എക്സലന്‍സ്' എന്ന വിഷയത്തില്‍ കാക്കനാട് രാജഗിരി വാലി ക്യാമ്പസില്‍ നടന്ന ശില്‍പ്പശാലയില്‍ ഇരുനൂറോളം ചെറുകിട സംരംഭകര്‍ പങ്കെടുത്തു.

rajagiri college kakkanad