ലോക എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്‌സ് ദിനത്തിൽ എച്ച് ഐ വി ബാധിതരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്തിന്റെ  ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

author-image
Shyam Kopparambil
New Update
driv

കൊച്ചി: ലോക എയ്ഡ്‌സ് ദിനത്തിൽ എച്ച് ഐ വി ബാധിതരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്തിന്റെ  ഭാഗമായി റെഡ് റിബൺ ദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. വൈറ്റില മൊബൈലിറ്റി ഹബ്ബിൽ  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഈ വർഷത്തെ എയ്ഡ്‌സ് ദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി  രജിത ആർ. ആർ. ചടങ്ങിൽ മുഖ്യഥിതിയായി.കായംകുളം വിമല അവതരിപ്പിച്ച ബോധവത്കരണ കഥപ്രസംഗവും ശ്രദ്ധേയമായി.

Health kochi