ലോകസാമ്പത്തികഫോറം സമ്മേളനം; മന്ത്രി രാജീവിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം 18 ന് ദാവോസിലേക്ക്

ലോകസാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനം  സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് നടക്കും . സമ്മേളനത്തിൽ പങ്കെടുക്കാൻ  മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 18 ന് പുറപ്പെടും.

author-image
Devina
New Update
fori

തിരുവനന്തപുരം:ലോകസാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനം  സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് നടക്കും .

സമ്മേളനത്തിൽ പങ്കെടുക്കാൻ  മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 18 ന് പുറപ്പെടും.

ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്‌ഐഡിസി എം.ഡി.വിഷ്ണുരാജ് ജനറൽ മാനേജർ എം.വർഗീസ് എന്നിവരാണ് മറ്റു സംഘാംഗങ്ങൾ 19 മുതൽ 23 വരെ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ പ്രത്യേക പവലിയനുണ്ടാകും.

 ഇവിടെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്ച നടത്തും. സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളം മുടക്കുന്നതു 10 കോടി രൂപയാണ്. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കാണ്.

സമ്പത്തികഫോറത്തിൽ സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുളള ഇവന്റ് മാനേജരായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വ്യവസായവകുപ്പ് തിരഞ്ഞെടുത്തിരുന്നു.