ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  തൃക്കാക്കര മുൻസിപ്പൽ സഹകരണ ആശുപത്രിയിൽ വൃക്ഷതൈകൾ നട്ടു. ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ആശുപത്രി പ്രസിഡന്റ് ഡോ. എം.പി സുകുമാരൻ നായർ വൃക്ഷതൈകൾ നട്ട്  ഉദ്ഘാടനം ചെയ്തു. 

author-image
Shyam
New Update
asd

തൃക്കാക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ വൃക്ഷതൈകൾ നട്ടു. 
ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി ആശുപത്രി പ്രസിഡന്റ് ഡോ. എം.പി സുകുമാരൻ നായർ വൃക്ഷതൈകൾ നട്ട്  ഉദ്ഘാടനം ചെയ്തു. 
ചടങ്ങിൽ വൈസ്. പ്രസിഡന്റ്  കെ.മോഹനൻ, പി.ശോഭന കുമാരി, ബോർഡാംഗങ്ങളായ കെ.എച്ച് സൈദ് മുഹമ്മദ്, സന്തോഷ് മേലേകളത്തിൽ, അഡ്വ. പി.പി ഉദയകുമാർ, സി.പി കൃഷ്ണൻ,സെക്രട്ടറി റോസിലിൻ ജാസ്മിൻ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ടി.ഡി ജോൺ എന്നിവർ സംസാരിച്ചു.

thrikkakara cop hospital