/kalakaumudi/media/media_files/2025/09/17/c651b00d-2b16-45db-ad00-6c7b686f8aad-2025-09-17-12-01-24.jpg)
colonel Rajeev Mannali
തിരുവനന്തപുരം: സെപ്റ്റംബര്‍ 13 ന് ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന 'വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ' ബിസിനസ്സ് സമ്മിറ്റില്‍ വച്ച് പട്ടം എസ് യു ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണല്‍ രാജീവ് മണ്ണാളിയെ 'ബിസിനസ്സ് എക്സലന്‍സ് അവാര്‍ഡ്' നല്‍കി ആദരിച്ചു. പാര്‍ലമെന്റ് മെമ്പറും മുന്‍ ഹരിയാന മന്ത്രിയുമായ രമേശ് ചന്ദ്ര കൗശിക് ആണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍), പി എച്ച് കുര്യന്‍ ഐഎഎസ്, ജി ശശിധരന്‍ (ഇന്ത്യാ പ്രസിഡന്റ് വേള്‍ഡ് മലയാളി കൗണ്‍സില്‍), ഷാജി ബേബി ജോണ്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.