/kalakaumudi/media/media_files/2025/10/07/7b9ebbab-1c9d-4550-9984-82480427350b-2025-10-07-20-37-47.jpg)
തിരുവനന്തപുരം: വേള്‍ഡ് മലയാളി ഫെഡറേഷനും യെങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഒന്നും സംയുക്തമായി സംഘടിപ്പിച്ച വായന തന്നെ ലഹരി എഴുത്തുപെട്ടി പദ്ധതി എഴുത്തുകാരി ഗിരിജ സേതുനാഥ് ഉത്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സോഫിയ. എന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലേഖ എന്നിവര്‍ക്ക് എഴുത്തുപെട്ടി കൈമാറി.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ യങ്‌മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ട്രഷറര്‍ ടോം ജേക്കബ്ബ് മുഖ്യാതിഥിയായിരുന്നു.
യോഗത്തില്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ റീജിയണ്‍ ചെയര്‍മാന്‍ സിബി അഗസ്റ്റീന്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ട്രഷറര്‍ ജേക്കബ്ബ് ഫിലിപ്പ്, യൗങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാം ജോസഫ്, ടവര്‍ ക്ലബ്ബ് പ്രസിഡന്റ് സുരേഷ് ബാബു, നോര്‍ത്ത് ക്ലബ് പ്രസിഡന്റ് സേതുനാഥ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോഫിയ എന്‍, ഹെഡ്മിസ്ട്രസ് ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.