കാക്കനാട് : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണ ക്യാമ്പയിനിന് ലോക റെക്കോർഡ് ലഭിച്ചു. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന ദേശീയ ടൂത്ത് ബ്രഷിംഗ് പദ്ധതി ആദായനികുതി അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമാതാരം ഹക്കീം ഷാജഹാൻ മുഖ്യാതിഥിയായി. രാജഗിരി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ,പ്രിൻസിപ്പാൾ റൂബി ആന്റണി,
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ഹോണറി സെക്രട്ടറി ഡോ. ദീപു ജെ മാത്യു, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അഡ്ജഡിക്കേറ്റർ വിവേക് ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കേരളത്തിലെ 226 തിരഞ്ഞെടുത്ത സ്കൂളുകളിൽ നിന്നായി റെക്കോർഡിങ് ബ്രേക്കിംഗ് മാസ്സ് ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണ പരിപാടിയിൽ രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
മാസ് ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണ ക്യാമ്പയിനിന് ലോക റെക്കോർഡ്
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് ടൂത്ത് ബ്രഷിംഗ് ബോധവൽക്കരണ ക്യാമ്പയിനിന് ലോക റെക്കോർഡ്
New Update