കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ജില്ലാതല ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ നിർവഹിച്ചു. ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആത്മഹത്യ - മാറുന്ന കാഴ്ചപ്പാടുകൾ എന്നതാണ് ഈ വർഷത്തെ സന്ദേശം. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ജില്ലാ മാനസികാരോഗ്യപരിപാടി, ജനറൽ ആശുപത്രി എറണാകുളം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ കെ ആശ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേനർ ഡോ പ്രസിലിൻ ജോർജ് ദിനാചരണസന്ദേശവും ജില്ലാ മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസർ ഡോ ദയ പാസ്കൽ വിഷയാവതരണവും നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ സഹീർ ഷാ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ എം എസ് രശ്മി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ആരതി കൃഷ്ണൻ, സൈക്യാട്രി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ സ്മിത എൻ, മൈത്രി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ ലിറ്റോ പാലത്തിങ്കൽ, ആർ എം ഒ ഡോ അമിറ കെ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഗവ നേഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ ബോധവത്കരണ സ്കിറ്റും ഫ്ലാഷ് മൊബും അവതരിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ സോഷ്യൽ വർക്ക്, സൈക്കോളജി വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാറും സംഘടിപ്പിച്ചു. ഡൊ ദയ പാസ്കൽ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എസ് എസ് വിനോദ്, ജില്ലാ മാനസികാരോഗ്യപരിപാടി പ്രൊജക്ട് ഓഫീസർ എം എസ് വിജിൻ എന്നിവർ സംസാരിച്ചു.
മൈത്രി, സഹൃദയ, വുമെൻ ആർട്ടിസ്റ്റ്സ് ഗ്രൂപ്പ്, സെന്റ് തേരാസസ് കോളേജ്, വനിത ശിശുവികസനവകുപ്പ്, സെൻസി ഡാൻസ് ഗ്രൂപ്പ്, ലോയേഴ്സ് റൈഡേഴ്സ് തുടങ്ങിയവരുടെ സഹകരണത്തോടെ ബൈക്ക് റാലി, ഫ്ലാഷ് മോബ്, ചിത്രം വര, സിഗ്നേച്ചർ കാമ്പയിൻ, ഡാൻസ് പ്രോഗ്രാം തുടങ്ങിയ പരിപാടികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചു.