/kalakaumudi/media/media_files/2025/03/08/Qu5vVDFxFAtdqpD8yNtp.jpeg)
തൃപ്പൂണിത്തുറ : മലയാളികളുടെ ആഗോള സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ലോക വനിതാദിനാചരണവും ലഹരി വിരുദ്ധ കൂട്ടായ്മയും തൊഴിൽ സംരംഭകത്വശില്പശാലയും സംഘടിപ്പിച്ചു. സാഹിത്യകാരി ശ്രീകല മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ബേബി ഹാളിൽ നടന്ന പരിപാടിയിൽ കേന്ദ്ര മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ സിനിമയായ കൃതിയുടെ സംവിധായകൻ സുരേഷ് യൂപിയാറെസ് ലഹരിവിരുദ്ധ ക്ലാസ്സും എസ് ബി ഐ അസി മാനേജർ അസ്മിത എൻ സാലി, സംരംഭക ബീനാകുമാരി പി ജി എന്നിവർ തൊഴിൽ സംരംഭങ്ങളെക്കുറിച്ചുള്ള ക്ലാസും നയിച്ചു . എഴുത്തുകാരായ ജിജി രഘു, സോഫി ജോസഫ്, തൃപ്പൂണിത്തുറ നഗരസഭാ മുൻ കൗൺസിലർ ശശി വെള്ളക്കാട്ട് , ഉദയംപേരൂർ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി വി ചന്ദ്രബോസ്, ബിഡിഎംഎസ് സംസ്ഥാന സെക്രട്ടറി ബിന്ദു ഷാജി, അധ്യാപിക വിനീത അനിൽകുമാർ , സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി, സംസ്ഥാന ജനറൽ കൺവീനർ ജി രഞ്ജിത്ത് കുമാർ, വനിതാ വിഭാഗം കൺവീനർ ജെൻസി അനിൽ, വൈസ് പ്രസിഡന്റ് സജിനി തമ്പി , ബീന ഷാഹുൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വനിതകളെ ആദരിച്ചു.