/kalakaumudi/media/media_files/2025/08/05/indu-menon-2025-08-05-11-00-50.jpg)
സിനിമയില്‍ മാത്രമല്ല സാഹിത്യത്തിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും കെണിയില്‍ വീഴ്ത്തുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു.പുസ്തകത്തില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കാം, പുസ്തകം പ്രകാശനം ചെയ്ത് നല്‍കാം, അവാര്‍ഡ് നല്‍കാമെന്നൊക്കെ പറഞ്ഞ് കൊണ്ട് സാഹിത്യവുമായി ബന്ധപ്പെട്ട പലതരം കൗച്ചിങ്ങുകളുണ്ടെന്ന് എഴുത്തുകാരി പറയുന്നു. ഇതും പറഞ്ഞ് ജീവിക്കുന്ന കുറേ ആളുകളുണ്ട്. അവരെ പോലുള്ളവരെ സാഹിത്യ അക്കാദമിയുടെ ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കരുത്. അവര്‍ കാരണം പുറത്തിറങ്ങാന്‍ മടിക്കുന്ന അതിജീവിതകളായ ഒരുപാട് പേരുണ്ട്. അവരെയാണ് ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതെന്നും ഇന്ദു മേനോന്‍ പറഞ്ഞു.
സാഹിത്യമേഖലയിലെ കൗച്ചിംങ് വിഷയത്തില്‍ സാഹിത്യ അക്കാദമിയുടെ നിലപാട് ദുര്‍ബലമെന്നും, സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുന്നവരെ സാഹിത്യ സമ്മേളനങ്ങള്‍ക്ക് വിളിക്കരുതെന്നും ഇന്ദുമേനോന്‍ ആവശ്യപ്പെടുന്നു. മീറ്റു ആരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന അക്കാദമിയുടെ ഉള്‍പ്പടെ നിലപാട് ശെരിയല്ലെന്നും ഇന്ദുമേനോന്‍ വ്യക്തമാക്കി.