കോഴിക്കോട്: കഥകളുടെ തമ്പുരാന്‍ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
11 ദിവസമായി എം ടി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായി. ബുധനാഴ്ച കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായി. പിന്നാലെയാണ് മരണം സംഭവിച്ചത്.