സൈലം ഗ്രൂപ്പ് സ്ഥാപകൻ ഡോ.അനന്തു ചലച്ചിത്ര നിർമ്മാണ സംരംഭത്തിലേക്ക്

ക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനികളിൽ ഒന്നായി സൈലം  ലേണിങ്ങിന്റെ സ്ഥാപകൻ ഡോ.എസ്.അനന്തു ആരംഭിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡോ.അനന്തു എന്റർടെയ്‌നർമെന്റിന്റെ ലോഗോ ലോഞ്ച് കോഴിക്കോട് നടന്നു.

author-image
Devina
New Update
anandhu


കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനികളിൽ ഒന്നായി സൈലം  ലേണിങ്ങിന്റെ സ്ഥാപകൻ ഡോ.എസ്.അനന്തു ആരംഭിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഡോ.അനന്തു എന്റർടെയ്‌നർമെന്റിന്റെ ലോഗോ ലോഞ്ച് കോഴിക്കോട് നടന്നു.


സൈലത്തിന്റെ സിഇഒ ആയിതുടരവേയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാമേഖലയിലേക്കും ചുവടുവയ്ക്കുന്നത്.

 ഡിജിറ്റൽ സ്‌പേസിൽ ഉൾപ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച സിനിമകളും ഡിജിറ്റൽ കണ്ടെന്റുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു.

 മുൻനിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും വെളിപ്പെടുത്തി.


സൈലം ഗ്രൂപ്പിനു കീഴിലുള്ള യുട്യൂബ് ചാനലിൽ ഒരു കോടി ഫോളോവേഴ്‌സുണ്ട്. സൈലം ആപ്പിൽ 10 ലക്ഷം പെയ്ഡ് യൂസേഴ്‌സ് ഓൺലൈനായി ലോഗിൻ ചെയ്തിട്ടുണ്ട്.

 വിവിധ മത്സരപരീക്ഷകളിലായി മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ സൈലത്തിൽ പഠിക്കുന്നു.