/kalakaumudi/media/media_files/2025/10/10/riyaas-2025-10-10-16-47-29.jpg)
തിരുവനന്തപുരം: 'യാനം' എന്ന പേരില്‍ നടക്കുന്ന ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്‍റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂറിസം മേഖല കേന്ദ്രീകരിച്ച് ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.
യാനത്തിന്‍റെ ആദ്യ പതിപ്പ് ഒക്ടോബര്‍ 17 മുതൽ വര്‍ക്കലയില്‍ നടക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടൂറിസം മേഖലയിൽ ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവെൽ എന്ന ഒരു പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്ന കാര്യം നേരത്തെ പങ്കുവെച്ചിരുന്നുവല്ലോ..
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം എഴുത്തുകാർ, ട്രാവൽ ജേണലിസ്റ്റുകൾ, ഫോട്ടോഗ്രാഫർമാർ, ട്രാവൽ ബ്ലോഗർമാരും വ്ലോഗർമാരുമെല്ലാം ഭാഗമായിക്കൊണ്ട് കേരളാ ടൂറിസത്തിൻ്റെ നേതൃത്വത്തിൽ രാജ്യത്ത് തന്നെ ആദ്യമായി സംഘടിപ്പിക്കുന്ന "യാനം ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ" ഒക്ടോബർ 17 മുതൽ വർക്കലയിൽ ആരംഭിക്കുകയാണ്.
കേരളാ ടൂറിസത്തെ അടുത്തറിയാൻ സഹായിക്കുന്ന ട്രാവൽ ട്രെയിലുകളും, ഫോട്ടോഗ്രാഫി, യാത്രാ വിവരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വർക് ഷോപ്പുകളും ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കേരളാ ടൂറിസത്തിൻ്റെ മാർക്കറ്റിംഗ് പരിപാടികളിൽ ലോകശ്രദ്ധയാകർഷിക്കാൻ പോകുന്ന മറ്റൊരു ഉദ്യമമായി ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.