കേരളത്തിൽ യെല്ലോ അലർട് : 12 ജില്ലകളിൽ ജാഗ്രത നിർദേശം ചൂട് 3 ഡിഗ്രി വരെ ചൂട് കുടും

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോരമേഖലകളിലൊഴികെ 2025 മാർച്ച്  30, 31 തീയതികളിൽ  ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

author-image
Rajesh T L
New Update
yfihhfka

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ   ഇന്നും നാളെയുമാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. 

പാലക്കാട് ജില്ലയിൽ  39ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38ഡിഗ്രി വരെയും; കൊല്ലം,  കോഴിക്കോട് ജില്ലകളിൽ  37ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  36ഡിഗ്രി വരെയും (സാധാരണയെക്കാൾ 2 - 3 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോരമേഖലകളിലൊഴികെ 2025 മാർച്ച്  30, 31 തീയതികളിൽ  ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

weather kerala weather kerala weather update Hot weather