കടലില്‍ കുളിക്കാനിറങ്ങിയ യമന്‍ പൗരന്‍മാരെ കാണാതായി

ുബ്രാന്‍,അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്.കുളിക്കാനിറങ്ങിയപ്പോള്‍ രണ്ട് പേര്‍ തിരയില്‍പ്പെടുകയായിരുന്നു.കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

author-image
Sneha SB
New Update
MISSING

കൊച്ചി : എറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി .യമന്‍ പൗരന്‍മാരായ രണ്ട് സഹോദരന്‍മാരെയാണ് കാണാതായത്.കോയമ്പത്തൂരില്‍ നിന്നെത്തിയ എട്ടംഗ സംഘത്തില്‍പെട്ടവരാണ് രണ്ടുപേരും.സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി.ഇരുവര്‍ക്കുമായി തിരച്ചില്‍ ആരംഭിച്ചു.ജുബ്രാന്‍,അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്.കുളിക്കാനിറങ്ങിയപ്പോള്‍ രണ്ട് പേര്‍ തിരയില്‍പ്പെടുകയായിരുന്നു.കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.മത്സത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭാഷ പ്രശ്‌നമായതിനാല്‍ അവര്‍ക്ക് മനസ്സിലാക്കാല്‍ സാധിച്ചില്ല എന്നാണ് സൂചന.

missing