/kalakaumudi/media/media_files/2025/05/06/gL8Qo4dXBIM4cszhG2wz.jpeg)
കൊച്ചി: എറണാകുളം വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ കോൺക്ലേവ് മീറ്റ് നടത്തി. വൈ.എം.സി.എ എറണാകുളം സബ് റീജിയണൽ ചെയർമാൻ, ഐജു. എ. ജേക്കബ് ഉദ്ഘാടനം ചെയ്തു.ഡോ. ടെറി തോമസ് എടത്തൊട്ടി അധ്യക്ഷത വഹിച്ചു. കോൺക്ലേവ് മീറ്റിന്റെ ഭാഗമായി  സൈബർ സെൽ സബ് ഇൻസ്‌പെക്ടർ വൈ.റ്റി. പ്രമോദിന്റെ നേതൃത്വത്തിൽ 
സൈബർ സെക്യൂരി ക്ലാസെടുത്തു.സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്നർ വിബിൻ സേവ്യർ  ജെറിയാട്രിക് ഹെൽത്ത് കെയറിനെ കുറിച്ച് ക്ലാസുകൾ എടുത്തു. സോഷ്യൽ സർവീസ് കമ്മിറ്റി  ചെയർമാൻ എബ്രഹാം സൈമൺ, , സോഷ്യൽ സർവീസ് കമ്മിറ്റി, ഉമ്മൻ ജോൺസൻ, കോ-കൺവീനർ എൽഡേഴ്സ് ഫോറം, മാത്യു മുണ്ടാട്ട്, വൈസ് പ്രസിഡന്റ്, ആൻറ്റോ ജോസഫ്, ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു. 
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/03/05/2025-03-05t152720296z-hacker-logo-design-a-mysterious-and-dangerous-hacker-illustration-vector.jpg )