/kalakaumudi/media/media_files/UPKjcFL1PlrCgDa2t2I9.jpeg)
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ചെസ്സ് ദിനാചരണം നടത്തി. സബ് കളക്ടർ കെ. മീര ദിനാചരണം ഉദ്ഘാടനം ചെയ്തു. എറണാകുളം വൈ.എം.സി.എ. പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. അമ്പാടിമല മഹാന്മാഗാന്ധി സ്കൂൾ, നോർത്ത് പറവൂർ, ഇൻഫന്റ് ജീസസ് സ്കൂളുകൾ തമ്മിൽ മോക്ഡ്രിൽ മത്സരങ്ങൾ നടത്തി. അണ്ടർ10,12,15 ക്യാറ്റഗറിയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്പോർട്സ് & ഗെയിംസ് കമ്മിറ്റി ചെയർമാൻ ഡോ. ബിജിത് ജോർജ് എബ്രഹാം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.യൂനസ്, സജി എബ്രഹാം, ആൻറ്റോ ജോസഫ്, ജനറൽ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു