കൊച്ചി: വൈ.എം.സി.എയുടെ പാലിയേറ്റിവ് കെയർ പ്രൊജക്റ്റ് ആശ്വാസ് വൈ.ഡബ്ലിയു.സി.എ. പ്രസിഡന്റ് സുജാത മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അധ്യക്ഷത വഹിച്ചു. ആശ്വാസിന്റെ ഭാഗമായി ക്യാൻസർ ഡയബെറ്റിക് ബാധിച്ച കിടപ്പുരോഗികൾക്ക് പദ്ധതിയുടെ ഭാഗമായി മരുന്ന് വാങ്ങുവാൻ സഹായം നൽകും. വൈ.എം.സി.എ യുടെ സമീപ പ്രദേശത്തുള്ള കിടപ്പുരോഗികൾക്കാണ് പ്രാധാന്യം നൽകുന്നത്. വൈ.എം.സി.എ.യുടെ സോഷ്യൽ സർവീസ് ചെയർമാൻ, എബ്രഹാം സൈമൺ.വി., റെവ.ഡോ.കുര്യാക്കോസ് തണ്ണിക്കോട്ട്, ഹോണററി. ട്രഷർ ഷോൺ ജെഫ് ക്രിസ്റ്റഫർ, സജി എബ്രഹാം, ആൻറ്റോ ജോസഫ്, ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു.
വൈ.എം.സി.എയുടെ പാലിയേറ്റീവ് കെയർ ആശ്വാസ് പദ്ധതി
വൈ.എം.സി.എയുടെ പാലിയേറ്റിവ് കെയർ പ്രൊജക്റ്റ് ആശ്വാസിന്റെ ഭാഗമായി ക്യാൻസർ ഡയബെറ്റിക് ബാധിച്ച കിടപ്പുരോഗികൾക്ക് പദ്ധതിയുടെ ഭാഗമായി മരുന്ന് വാങ്ങുവാൻ സഹായം നൽകും. വൈ.എം.സി.എ യുടെ സമീപ പ്രദേശത്തുള്ള കിടപ്പുരോഗികൾക്കാണ് പ്രാധാന്യം നൽകുന്നത്.
New Update