/kalakaumudi/media/media_files/8SPy4DkuaEpCL90SYdnm.jpeg)
ജയശ്രീ സോമരാജ് യോഗ ക്ലാസെടുക്കുന്നു.
തൃക്കാക്കര: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാവേലിപുരം റസിഡൻസ് അസോസിയേഷൻ കാക്കനാട് കാക്കനാട് എം.ആർ.എ ഹാളിൽ യോഗ സെന്ററിന് തുടക്കമായി. പുതുതായി ആരംഭിച്ച യോഗ സെന്ററും, യോഗ ദിനാചരണവും തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, ഡെപ്യൂട്ടി കളക്ടർ ബിപിൻകുമാർ, എം സി ദിലീപ് കുമാർ, എ സി കെ നായർ,പോൾ മേച്ചേരി, എന്നിവർ സംസാരിച്ചു.
ആധുനിക ജീവിതത്തിൽ യോഗയുടെ പ്രസക്തിയെക്കുറിച്ച് ശാന്തി പർവ്വം യോഗ സെന്റർ ട്രെയിനർ ജയശ്രീ സോമരാജ് പ്രഭാഷണം നടത്തി.
ജെറാൾ എ മിറൻഡ, പി.ഡി സോമകുമാർ, സാബു വർഗീസ്, അഡ്വ. ടി.സജി, പി.എം ജോസഫ്, ഷൈൻ കുമാർ എന്നിവർ ചേർന്ന് യോഗ ദിനാചരണ ചടങ്ങിന് നേതൃത്വം യോഗ സെന്ററിന്റെ ഭാഗമായി തുടങ്ങുന്ന യോഗ ക്ലാസ് അസോസിയേഷൻ അംഗങ്ങൾക്കും സമീപവാസികൾക്കും, ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി എന്നിവ കേന്ദ്രീകരിച്ച് ഐ ടി, കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും പ്രയോജനപ്പെടുന്നതായിരിക്കും എന്ന് മാവേലിപുരം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം എസ് അനിൽകുമാർ പറഞ്ഞു.