കൊച്ചി: സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വിഭാഗമായ വര്‍മ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ രണ്ടും മൂന്നും വർഷവും, ഡിഗ്രി രണ്ട് മുതല്‍ നാല് വര്‍ഷം വരെയുമുള്ള, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പഠനരംഗത്തെ മികവിന്റെയും മറ്റ് നിബന്ധനകളുടെയും അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് സംബന്ധമായ വിശദവിവരങ്ങള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ദി വര്‍മ്മ ഫൗണ്ടേഷന്‍, വര്‍മ്മ ഹോംസ്, പനമ്പള്ളി നഗര്‍, കൊച്ചി എന്ന വിലാസത്തില്‍ 2025 സെപ്റ്റംബര്‍ 10-നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 89216 25727
വര്‍മ്മ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വിഭാഗമായ വര്‍മ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
New Update