ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി; തിരച്ചിൽ തുടരുന്നു

ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്.

author-image
Rajesh T L
New Update
pallathuruthi

പ്രതീകാത്മക ചിത്രം

ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത് . അതേസമയം ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്.

ഇരുവരേയും സംബന്ധിച്ച് ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നെടുമുടി പൊലീസും സ്കൂബ ടീമും ഉൾപ്പെടെ ആറ്റിൽ പരിശോധന നടത്തുന്നുണ്ട്.

alappuzha palluruthi bridge