വയോധികയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ

കരിമുകൾ സ്വദേശിനിയായ വയോധിക കരിമുകൾ ബ്രഹ്മപുരം റോഡിലൂടെ മേച്ചിറപ്പാട്ട് ഭാഗത്തുളള വീട്ടിലേക്ക് നടന്നു പോയ സമയം പ്രതി മാലപെട്ടിച്ച് കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ അമ്പലമേട് പോലീസ് പിടികൂടുകയായിരുന്നു .പ്രതി ബി.ടെക്ക് ബിരുദദാരിയാണ്

author-image
Shyam
New Update
x


കൊച്ചി:  വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇടപ്പള്ളി രാജ് വിഹാറിൽ രാജേഷ് (38) നീയാണ് അമ്പലമേട് പോലിസ് അറസ്റ്റ് ചെയ്തത്. 
ഇന്നലെ ഉച്ചക്ക് 1.45 മണിയോടെ കരിമുകൾ സ്വദേശിനിയായ വയോധിക കരിമുകൾ ബ്രഹ്മപുരം റോഡിലൂടെ മേച്ചിറപ്പാട്ട് ഭാഗത്തുളള വീട്ടിലേക്ക് നടന്നു പോയ സമയം പ്രതി  മാലപെട്ടിച്ച് കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ അമ്പലമേട് പോലീസ് പിടികൂടുകയായിരുന്നു .പ്രതി ബി.ടെക്ക് ബിരുദദാരിയാണ്.ഓൺ ലൈൻ ട്രേഡിംഗ് ആയി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് പ്രതിയെ ഈ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

kochi Crime