മാർക്കോ വ്യാജപതിപ്പ് ലിങ്ക് ഷയർ ചെയ്ത യുവാവ് പിടിയിൽ

വിജയകരമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ സിനിമയായ മാർക്കോയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.ആലുവ സ്വദേശി പരിയാരത്ത് വീട്ടിൽ അക്വിബ് ഹനാൻ (22) നെ കൊച്ചി സൈബർ പോലീസ് പിടികൂടിയത്.

author-image
Shyam Kopparambil
New Update
s

തൃക്കാക്കര: വിജയകരമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ സിനിമയായ മാർക്കോയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.ആലുവ സ്വദേശി പരിയാരത്ത് വീട്ടിൽ അക്വിബ് ഹനാൻ (22) നെ കൊച്ചി സൈബർ പോലീസ് പിടികൂടിയത്.ഇൻസ്റ്റാഗ്രാം വഴി ആവശ്യപ്പെടുന്നവർക്ക് "മാർക്കോ" സിനിമയുടെ ലിങ്ക് അയച്ചുനൽകി വരുകയായിരുന്നതായി പോലീസ് പറഞപ്രതിയിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ,ലാപ്പ് ടോപ്പ്,ഹാർഡ് ഡിസ്ക് എന്നിവ പോലീസ് പിടിച്ചെടുത്തു .എന്നാൽ ചിത്രം അപ്‌ലോഡ് ചെയ്തതുമായി പിടിയിലായ യുവാവിന് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
എൻജിനീയറിങ് വിദ്ധാർത്ഥിയാണ് പിടിയിലായ  അക്വിബ് ഹനാൻ.സിനിമ അപ്‌ലോഡ് ചെയ്ത വെബ്സൈറ്റ് കേന്ദ്രീകരിച്ചും സൈബർ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. മാർക്കോയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന്  പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പരാതി നൽകിയിരുന്നു.ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച ഇൻസ്റ്റാഗ്രാം,ടെലിഗ്രാം അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിരുന്നു.സൈബർ പൊലീസ് അസി.കമ്മീഷണർ എംകെ. മുരളിയുടെ നിർദ്ദേശപ്രകാരം കൊച്ചി സൈബർ എസ്.ഐ ശൈലേഷ്, സി.പി.ഒ റോബിൻ,ഷറഫുദ്ദീൻ,ആൽഫിറ്റ് ആൻഡ്രൂസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  

cyber crime kochi unni mukudhan Cyber Crimes cyber