തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരിൽ ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണു പരിക്കേറ്റ യുവാവ് മരിച്ചു.കിളിമാനൂർ ആലത്തുകാവ് സ്വദേശി അജിൻ (24) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി അജിൻ അംഗമായ ഒരു ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അലങ്കാര വിളക്കുകൾ തൂക്കുന്നതിനായി മരത്തിൽ കയറുമ്പോഴാണ് ഇയാൾ മരത്തിൽ നിന്നും വീഴുന്നത്.ചെവിയുടെ ഭാഗത്ത് സാരമായ പരിക്കേറ്റ ഇയാൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു
മരത്തിൽ നിന്നും വീണ കാര്യം വീട്ടിൽ പറയാതെ അദ്ദേഹം ഉറങ്ങാൻ കിടക്കുകയായിരുന്നു.എന്നാൽ ഇന്ന് രാവിലെ അജിൻ ഉറക്കം ഉണരാതെ കിടക്കയിൽ മരിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.പോലീസിനെ അറിയിച്ച് നാട്ടുകാർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.പോലീസ് പറയുന്നത് പ്രകാരം അസ്വാഭാവികമായി മറ്റൊന്നും കാണുന്നില്ലെന്നാണ്.ഒരുപക്ഷെ ആന്തരിക രക്സ്തസ്രാവമാകാം മരണ കാരണമെന്നു പറയുന്നു.പോസ്റ്റുമാർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.മരത്തിൽ വീണതിന് ശേഷം തലക്ക് ആന്തരികമായി പരിക്കേറ്റതാകാം മരണ കാരണമെന്ന നിഗമനത്തിലാണ് പോലീസ്.