/kalakaumudi/media/media_files/2025/01/13/OWin4j6K6p5TLoH7z0TV.jpeg)
തൃക്കാക്കര: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചോറ്റാനിക്കര മോപ്പാട്ട് താഴം റോഡിൽ ഏലന്ത്ര പുത്തൻപുരയിൽ നിഖിൽ (23) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.ചിറ്റേത്തുകര പാലത്തിനു സമീപം കാക്കനാട് നിന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ഓവർടേക്ക് ചെയ്യുന്നതിനിടെ നിഖിൽ ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.യുവാവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാക്കനാട് വ്യവസായ മേഖലയിലെ ജീവനക്കാരനായിരുന്ന യുവാവ്.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ്: സാബു (ജോർജുകുട്ടി) മാതാവ്: മഞ്ജു.സഹോദരി: നികിത