/kalakaumudi/media/media_files/2024/12/09/xbvndKOtmSI4QBVGRsWE.jpg)
കോഴിക്കോട്: രാമനാട്ടുകരയില്‍ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശി കിഴക്കുപ്പാട്ട് മന്‍സൂര്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. മന്‍സൂര്‍ സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലിസിന് മൊഴി നല്‍കിയത്.
മന്‍സൂര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.