വിവാഹത്തിൽ നിന്ന് പിന്മാറി, യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്; സംഭവം മലപ്പുറത്ത്

സംഭവത്തിൽ അബു താഹിറെന്ന യുവാവിനെ പൊലീസ് പിടികൂടി. എയർഗൺ ഉപയോഗിച്ചാണ് പ്രതി വെടിവച്ചത്. യുവതിയുടെ വീടിന് നേരെ മൂന്ന് റൗണ്ട് വെടിതിർത്തു.

author-image
Greeshma Rakesh
Updated On
New Update
gun shot in malappuram

അറസ്റ്റിലായ അബു താഹിർ

Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വെെരാഗ്യത്തിൽ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്.മലപ്പുറം കോട്ടക്കലിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.സംഭവത്തിൽ അബു താഹിറെന്ന യുവാവിനെ പൊലീസ് പിടികൂടി. എയർഗൺ ഉപയോഗിച്ചാണ് പ്രതി വെടിവച്ചത്. യുവതിയുടെ വീടിന് നേരെ മൂന്ന് റൗണ്ട് വെടിതിർത്തു.

സംഭവത്തിൽ വീടിന്റെ ജനൽ ചില്ലുകൾ പൊട്ടി.അബു താഹിറിന്റെ വിവാഹം യുവതിയുമായി ഉറപ്പിച്ചിരുന്നു. എന്നാൽ യുവാവിന്റെ പെരുമാറ്റം മോശമായതിനാൽ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തിൽ നിന്ന് യുവതിയും കുടുംബവും പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ആക്രമണം.ഇയാളുടെ അറസ്റ്റ് പൊലീസ്  രേഖപ്പെടുത്തി.

malappuram gun shot Arrest