കോട്ടയം : മണര്‍ക്കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മണര്‍ക്കാട് സ്വദേശി ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എംവി മഹേഷിനെയാണ് (42) കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മണര്‍ക്കാട്ടെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ ഇന്നലെ നാലരയോടെയാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബാറില്‍നിന്ന് പുറത്തെത്തി കാറില്‍ വിശ്രമിക്കുകയായിരുന്നു ഇയാള്‍.ജീവനക്കാരാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.മണര്‍ക്കാട് പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ കാറില്‍നിന്ന് പുറത്തിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.