വാഹന ചേസിങ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം.

author-image
Prana
New Update
alwin

ആല്‍വിന്‍

കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകന്‍ ടികെ ആല്‍വിന്‍(21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ആല്‍വിന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റോഡില്‍ നിന്നു വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാര്‍ ആല്‍വിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹൃത്തുക്കള്‍ ആല്‍വിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. കെ.എല്‍ 10 ബികെ 0001 ഡിഫന്‍ഡര്‍ കാറാണ് അപകടം ഉണ്ടാക്കിയത്. വാഹനം ഓടിച്ച ആള്‍ക്കെതിരെ കേസ് എടുക്കും.

 

Reels accident accidental death kozhikode