പോലീസ് കസ്റ്റഡിയില്‍ യുവാവ് വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പുതുശ്ശേരിഭാഗം ഹരീഷ് ഭവനില്‍ ഹരീഷ് (37) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
Prana
New Update
poison

യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുതുശ്ശേരിഭാഗം ഹരീഷ് ഭവനില്‍ ഹരീഷ് (37) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പോലീസ് ഹരീഷിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ 4.30 ഓടെ വൈദ്യ പരിശോധനക്കായി പോലീസ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
രക്തസമ്മര്‍ദം കൂടുതലായതിനാല്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കിടത്തി. തുടര്‍ന്ന് ഇയാളെ ഏനാത്ത് സ്‌റ്റേഷനിലെത്തിച്ചു. കുറച്ചു സമയത്തിനുശേഷം ഹരീഷ് ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ പോലീസ് വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാള്‍ ഡോക്ടറോട് പറഞ്ഞത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വിഷം ആദ്യം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നിരീഷണമുറിയിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് കഴിച്ചുവെന്ന് ഹരീഷ് പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. നവംബര്‍ 15നാണ് യുവതിയെ വെട്ടുകയും മര്‍ദിക്കുകയും ചെയ്ത സംഭവമുണ്ടായത്.

suicide attempt man police custody