യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് കൊല്ലപ്പെട്ടത്. റിയാസിന്റെ ഭാര്യാപിതാവ് നാസര്‍, ഭാര്യാസഹോദരന്‍ റിനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍.

author-image
Prana
New Update
to

മകള്‍ക്ക് നേരെ നിരന്തരമര്‍ദ്ദനം നടത്തിയെന്നാരോപിച്ച് ഭാര്യാപിതാവും ഭാര്യാസഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് കൊല്ലപ്പെട്ടത്. റിയാസിന്റെ ഭാര്യാപിതാവ് നാസര്‍, ഭാര്യാസഹോദരന്‍ റിനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
റിയാസ് ഭാര്യ റിനീഷയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. നാസറും റിനീഷും പലതവണ താക്കീത് നല്‍കിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച ഇരുക്കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ റിനീഷ് വെട്ടുക്കത്തികൊണ്ട് സഹോദരി ഭര്‍ത്താവിനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
37 കാരനായ റിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. അധികം വൈകാതെ പ്രതികളെ പൂച്ചാക്കല്‍ പോലീസ് പിടികൂടി. ഇരുവരെയും കൊലപാതകസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.

 

arrested Husband And Wife father in law murder brother in law