സൗജന്യ ഡയാലിസിസ് പദ്ധതിയുമായി യങ് മൈൻഡ്‌സ് ഇന്റർനാഷണൽ

അടുത്ത ഒരു വർഷക്കാലം അർഹരായ കിഡ്‌നി രോഗികൾക്ക് സ്വാന്തനമായി സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണമാണ് റീജിയന്റെ പ്രധാന പദ്ധതി. അതുകൂടാതെ മറ്റു ഹോസ്പിറ്റലുകളുമായി ചേർന്ന് ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനുള്ള ബ്രഹത്തായ ഒരു പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.

author-image
Shyam Kopparambil
New Update
1

കൺവെൻഷൻ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു 

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  യങ് മൈൻഡ്സ് ഇന്റർനാഷണൽ  ഒന്നാമത് റീജിയണൽ കൺവൻഷനും, ഡിസ്ട്രിക്ട് ഗവർണർ മാരുടെയും   സ്ഥാനാരോഹണവും വിവിധ സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.കാക്കനാട് റെക്ക ക്ലബ്ബിൽ സംഘടിപ്പിച്ച കൺവെൻഷൻ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഐസക് പാലത്തിങ്കലിന്റെ അദ്ധ്യക്ഷത വഹിച്ചു. പഴങ്ങനാട് സമരിറ്റൻ  ഹോസ്പിറ്റലിൽ സൗജന്യമായി സ്ഥാപിക്കുന്ന ഡയാലിസിസ് മെഷീൻ ധാരണപാത്രം ഡിസ്ട്രിക്ട് ഗവർണർ മിനു അന്ന മാത്യു, ഉമാ  തോമസ് എം എൽ എ ക്ക് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 
ഇൻറർനാഷണൽ പ്രസിഡന്റ് ബാംഗളൂരിൽ നിന്നുള്ള ഡോ.കെ.സി സാമുവേൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യ ഏരിയ പ്രസിഡൻറ് കണ്ണൂരിൽ നിന്നുള്ള ആന്റോ കെ ആന്റണി സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ത്യ ആസ്ഥാനമായി തുടക്കം കുറിച്ച ഇൻർനാഷണൽ സന്നദ്ധ സംഘടനയായ യങ്  മൈൻഡ്‌സ് ഇന്റർനാഷണലിന്റെ എറണാകുളം, ആലപ്പുഴ, കോട്ടയം,  ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന റീജിയൻ - 02 ന്റെ പ്രഥമ റീജിയണൽ ചെയർമാനായി ജോസ് അൽഫോൻസ് സ്ഥാനമേറ്റു.
ഡിസ്ട്രിക്ട് ഗവർണർമാരായി മിനു അന്ന മാത്യു, മധു മേനോൻ, കെ പി പോൾ എന്നിവർ ചുമതലയേറ്റു.മിസ് ക്വീൻ ഓഫ് ഇന്ത്യ 2024 ഹർഷ ശ്രീകാന്ത് മുഖ്യാതിഥിയായി പങ്കെടുത്തു .റീജിയന്റെ വൈസ്  ചെയർമാനായി സന്തോഷ് ജോർജ്, നിയുക്ത ചെയർമാനായി  എം എസ് അനിൽകുമാർ , സെക്രട്ടറിയായി ചെറിയാൻ പൂത്തിക്കോട്, ട്രഷററായി സോണി എബ്രഹാം, ബുള്ളറ്റിൻ എഡിറ്ററായി   മാത്യു മുണ്ടാട്ട്, അസ്സോസിയേറ്റ് ബുള്ളറ്റിൻ എഡിറ്ററായി വിക്ടർ ജോൺ, വെബ് അഡ്വൈസറായി ജേക്കബ് ജോൺ എന്നിവർ സ്ഥാനമേറ്റു. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ  മാത്തുക്കുട്ടി സെബാസ്റ്റ്യൻ, ഇന്റർനാഷണൽ കൗൺസിൽ അംഗം ബിജുമോൻ കെ എസ്, ഇന്ത്യ ഏരിയ ഭാരവാഹികളായ നിയുക്ത ഏരിയ പ്രസിഡന്റ്  ഐ സി രാജു, മൈക്കിൾ എം മൈക്കിൾ, പ്രതീഷ് പോൾ, പ്രമോദ് പ്രസന്നൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അടുത്ത ഒരു വർഷക്കാലം അർഹരായ കിഡ്‌നി രോഗികൾക്ക് സ്വാന്തനമായി സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണമാണ് റീജിയന്റെ പ്രധാന പദ്ധതി. അതുകൂടാതെ മറ്റു ഹോസ്പിറ്റലുകളുമായി ചേർന്ന് ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു സൗജന്യമായി ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനുള്ള ബ്രഹത്തായ ഒരു പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സാ സഹായം തുടങ്ങിയ മറ്റു പദ്ധതികളൂം റീജിയൻ ഈ വർഷം നടപ്പാക്കും.  



 

Ernakulam News