നാടന്‍പാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാന്‍ മരത്തിലിടിച്ച യുവഗായിക മരിച്ചു

രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ചംഗസംഘം അപകടത്തിൽപ്പെട്ടത്

author-image
Devina
New Update
naadan

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ച യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി ആണ് മരിച്ചത്. 20 വയസായിരുന്നു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ചംഗസംഘം അപകടത്തിൽപ്പെട്ടത്.

വെബ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.