യുവതിയെ മര്‍ദ്ദിച്ചു; കണ്‍സ്യൂമര്‍ഫെഡ് മാനേജര്‍ അറസ്റ്റില്‍

ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സുമേഷ് രണ്ട് വര്‍ഷം മുന്‍പാണ് യുവതിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവ് മരിച്ചതും രണ്ട് കുട്ടികളുടെ മാതാവുമായ ഇവരെ വിവാഹമോചന കേസ് നടന്നു വരുന്ന കാര്യം പറഞ്ഞാണ് വിവാഹം താമസിപ്പിച്ചത്.

author-image
Prana
New Update
sumesh
Listen to this article
0.75x1x1.5x
00:00/ 00:00

വിവാഹാലോചനയെ തുടര്‍ന്ന് പരിചയത്തിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ വള്ളംകുളം സ്വദേശി അറസ്റ്റിലായി. കണ്‍സ്യൂമര്‍ഫെഡ് ചെങ്ങന്നൂര്‍ ഷോപ്പ് മാനേജര്‍ വള്ളംകുളം നന്ദനത്തില്‍ വീട്ടല്‍ പി സുമേഷ് (46) ആണ് അറസ്റ്റിലായത്.
ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സുമേഷ് രണ്ട് വര്‍ഷം മുന്‍പാണ് യുവതിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവ് മരിച്ചതും രണ്ട് കുട്ടികളുടെ മാതാവുമായ ഇവരെ വിവാഹമോചന കേസ് നടന്നു വരുന്ന കാര്യം പറഞ്ഞാണ് വിവാഹം താമസിപ്പിച്ചത്. സംശയ രോഗത്തെ തുടര്‍ന്ന് മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയിരുന്ന സുമേഷ് യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ച് എത്തിയ സുമേഷ് യുവതിയെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതി തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

girl brutally beaten Arrest