തുമ്പപ്പൂ ഉപ്പേരി കഴിച്ച യുവതി മരിച്ചു; കേസെടുത്ത് പോലീസ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു.

author-image
Prana
New Update
death
Listen to this article
0.75x1x1.5x
00:00/ 00:00

യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ചേര്‍ത്തല 17ാം വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. ഇന്ദുവിന് പ്രമേഹമുണ്ടായിരുന്നു. പ്രമേഹം, ഹൃദ്രോഹം, കിഡ്‌നി തകരാര്‍ തുടങ്ങിയവ ഉള്ളവര്‍ തുമ്പ കഴിക്കുന്നത് ദോഷകരമാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.

obit