കൊയിലാണ്ടി: കോഴിക്കോട് മേപ്പയൂർ ചങ്ങരംവള്ളിയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമേൽ സ്വദേശി സ്‌നേഹാഞ്ജലിയുടെ (24) മൃതദേഹം മുത്താമ്പി പുഴയിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ പുലർച്ചെ മുതൽ സ്‌നേഹാഞ്ജലിയെ കാണാൻ ഇല്ലായിരുന്നു.ഇതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ മേപ്പയൂർ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇന്നലെ വൈകിട്ട് പുഴയിൽ ആരോ ചാടിയതായി സംശയിക്കുന്നു എന്ന് തോണിക്കർ സംശയം പ്രകടിപ്പിച്ചതിന്റെ ഭാഗമായി പോലീസും അഗ്നിരക്ഷസേനയും നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.കുറച്ചു നാള് മുൻപായിരുന്നു സ്‌നേഹാഞ്ജലിയുടെ വിവാഹ നിശ്ചയം.