/kalakaumudi/media/media_files/2025/02/04/owDeIGBpbPuh5aCq0p1L.jpg)
Rep.Img
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുമായി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെട്ട്, വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത യുവാവിനെ അടൂര്‍ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി ശോഭ ഭവനില്‍ സതീഷ് പാച്ചന്‍ (30) ആണ് പിടിയിലായത്. അടൂര്‍ പെരിങ്ങനാടുള്ള 24 കാരിയാണ് പലതവണ ലൈംഗിക പീഡനത്തിന് ഇരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി യുവതിയുമായി സ്ഥിരമായി ചാറ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നു. അടുപ്പത്തിലായ ശേഷം ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി. തുടര്‍ന്ന് 2023 ജൂണ്‍ 24ന് ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തി ആദ്യമായി പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് ജൂലൈ ഒന്നിനും 2024 ജനുവരി 19നും വീണ്ടും് പീഡിപ്പിച്ചു. 20023 ജൂലൈ 24ന് കാലടിക്കടുത്തുള്ള ഒരു ഹോംസ്റ്റേയില്‍വെച്ചും പിറ്റേ വര്‍ഷം ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി.