/kalakaumudi/media/media_files/2025/04/16/QeJAkQRbgfC76FD6lfkZ.jpeg)
തൃക്കാക്കര: സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെതിരെ സൈബർ പോലീസ് പിടികൂടി.ഇൻഫോപാർക്ക് ജീവനക്കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ 2 മുതൽ 09 വരെയുള്ള കാലയളവിൽ കോട്ടയം സ്വദേശിനിയായ യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്നു യുവതിയുടെയും, സഹോദരിയുടേയും ഉൾപ്പടെ ഫോട്ടോ എടുത്ത് നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളാക്കി മാറ്റി പ്രതി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും,പരാതിക്കാരിക്ക് അയച്ചുകൊടുത്തത് ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചുകൊടുത്തെന്നാണ് പരാതി.ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
