യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

മാഹിന്‍ ഇരുന്ന സീറ്റിനു തൊട്ടുമുന്‍വശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്ത സ്ത്രീയോടാണ് ലൈംഗികാതിക്രമം കാണിച്ചത്. യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

author-image
Prana
New Update
13 girls sexually abused at fake ncc camp  teachers principal and camp organiser arrested

കൊച്ചി: കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം. കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലാണ് സംഭവമുണ്ടായത്.ലൈംഗികാതിക്രമം കാണിച്ച ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മന്‍സിലില്‍ മാഹിന്‍ (37) എന്നയാളെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. മാഹിന്‍ ഇരുന്ന സീറ്റിനു തൊട്ടുമുന്‍വശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്ത സ്ത്രീയോടാണ് ലൈംഗികാതിക്രമം കാണിച്ചത്. യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Arrest