/kalakaumudi/media/media_files/spoDEY7UI6vrgAytYWv0.jpg)
മാഹിയിൽ നിന്ന് ലിറ്റർ മദ്യവുമായി കണ്ണൂര്‍ ജില്ലയും കോഴിക്കോടും മലപ്പുറവും എല്ലാ കടന്ന് ആലപ്പുഴയിൽ എഴുപുന്നയിൽ എത്തിയപ്പോഴാണ് യുവാവും കാറും എക്സൈസ് പിടിയിലാകുന്നത്. ഈ ജില്ലകളിലെ പരിശോധനകളെല്ലാം മറികടന്നെത്തിയെങ്കിലും, എഴുപുന്നയിൽ വച്ച് കാറിൽ കടത്തിക്കൊണ്ട് വന്ന 81 ലിറ്റർ മാഹി മദ്യം എക്സൈസ് വലയിലാക്കുകയായിരുന്നു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലിബിൻ ഗിൽബർട്ടി (37)നെയാണ് അറസ്റ്റ് ചെയ്തത്. 500 മില്ലി ലിറ്ററിന്റെ 162 കുപ്പികളിലായാണ് ഇയാൾ കാറിൽ മദ്യം വാങ്ങി കടത്താൻ ശ്രമിച്ചത്. മാഹിയിൽ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി വിവിധ ആളുകളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോകും വഴി കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു പ്രതിയുടെ പതിവ്. പലയിടത്തുള്ള പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്ന ഇയാൾ അപ്രതീക്ഷിതമായാണ് ആലപ്പുഴയിൽ എക്സൈസിന്റെ പിടിയിലകപ്പെടുന്നത്.