പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍

കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നും പോലീസ് കണ്ടെത്തി.തുടര്‍ന്നാണ് പീഡനവിവരം പുറത്താവുന്നത്.

author-image
Rajesh T L
New Update
sexual

youth arrested in rape case

Listen to this article
0.75x1x1.5x
00:00/ 00:00

കൊല്ലം ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. 2023 ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് യുവാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. പിന്നീട്  ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് ഇയാളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നും പോലീസ് കണ്ടെത്തി.തുടര്‍ന്നാണ് പീഡനവിവരം പുറത്താവുന്നത്.

Rape Case