ഒഡിഷയില്‍ നിന്നു ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നൗഫല്‍(25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് ഊബര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് നൗഫല്‍. ഒഡീഷയില്‍ നിന്ന് ട്രെയിനിലാണ് 10 കിലോഗ്രാം കഞ്ചാവുമായി വന്നത്.
എറണാകുളത്തേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കൊണ്ടുവരുന്നതിനിടെ ഒറ്റപ്പാലത്ത് ഇറങ്ങി അവിടെ നിന്ന് ബസ് സ്റ്റാന്‍ഡിലേക്കു പോകുംവഴി എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇന്‍പെക്ടര്‍ എ.വിപിന്‍ ദാസിന്റെ നേതൃത്വത്തിലാണ് നൗഫലിനെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുദര്‍ശനന്‍ നായര്‍, സി.വി.രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ദേവകുമാര്‍ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരീഷ്, ഫിറോസ്, ജാക്‌സണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ കെ.ജെ ലൂക്കോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.