/kalakaumudi/media/media_files/2025/06/28/umarul-farookh-2025-06-28-19-56-23.jpeg)
തൃക്കാക്കര: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന "നൈട്രോസെപാം" എന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.കാക്കനാട് അത്താണി കുഴിപറമ്പിൽ കെ.എൻ ഉമറുൽ ഫാറൂഖ് (26) നെയാണ് ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് മാനസ്സിക വെല്ലുവിളി നേരിടുന്നവർക്ക് സമാശ്വാസം നൽകുന്നതിന് ഉപയോഗിക്കുന്ന അത്യന്തം മാരകമായ സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന "നൈട്രോസെപാം" 198 എണ്ണം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു. വെറും ഒൻപത് രൂപ മാത്രം വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 1000 രൂപ മുതലാണ് ഇയാൾ മറിച്ച് വിറ്റിരുന്നത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത ഗുളികകൾ 121.42 ഗ്രാമോളം തൂക്കം വരും.പ്രതിക്ക് നൈട്രോസെപാം ഗുളിക ലഭിച്ച സ്ഥലത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. പ്രതി നേരത്തെയും മയക്ക് മരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു