തിരുവല്ലയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

author-image
Prana
New Update
prasanth mdma

തിരുവല്ലയില്‍ യുവാവില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കൈവശം വച്ചയാളെ അറസ്റ്റ് ചെയ്തു. കവിയൂര്‍ വില്ലേജില്‍ കക്കൂടി ഞാല്‍ ഭാഗം മുറിയില്‍ കുഴിമലതാഴ്ചയില്‍ പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ജയകുമാര്‍, പ്രിവെന്റിവ് ഓഫീസര്‍ റിയാസ്‌മോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അജിത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുബ്ബലക്ഷ്മി ജയറാം, െ്രെഡവര്‍ ശ്രീജിത്ത് പരിശോധനയില്‍ പങ്കെടുത്തു.

 

MDMA thiruvalla ganja Arrest