തൃക്കാക്കരയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം ജില്ലയിലെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

author-image
Shyam Kopparambil
New Update
young

 

കൊച്ചി: ഈസ്റ്റർ വിഷു പ്രമാണിച്ച് വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ച 5.599 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം ജില്ലയിലെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

കണ്ണൂർ സ്വദേശിയായ അനൂപ് എ കെ(24) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലാണ് കേസ് ​രജിസ്റ്റ‍ർ ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കൽ, സെയ്ദ് വി. എം, ജിഷ്ണു, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന വി. ബി എന്നിവർ ചേ‍‌ർന്നാണ് പ്രതിയെ പിടികൂടിയത്.

mdma sales exice department kochi